അധികാരമേറ്റ് ബൈഡനും കമലയും; ആദ്യ നടപടി ട്രംപിന്റെ ഉത്തരവുകൾ തിരുത്തൽ

By Desk Reporter, Malabar News
Jo-Biden,-Kamala-Harris
Ajwa Travels

വാഷിംഗ്‌ടൺ: അമേരിക്കയുടെ 46ആം പ്രസിഡണ്ടായി ജോ ബൈഡന്‍ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. 127 വര്‍ഷം പഴക്കമുള്ള കുടുംബ ബൈബിളില്‍ തൊട്ടായിരുന്നു അദ്ദേഹം സത്യപ്രതിജ്‌ഞ ചെയ്‌തത്‌. ‌ആദ്യ വനിതാ വൈസ് പ്രസിഡണ്ടായി കമല ഹാരിസ് സത്യപ്രതിജ്‌ഞ ചെയ്‌തു.

49ആം വൈസ് പ്രസിഡണ്ടായാണ് കമല സത്യപ്രതിജ്‌ഞ ചെയ്‌തത്‌. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് തമിഴ്‌നാട്ടിൽ കുടുംബവേരുകളുള്ള കമല ഹാരിസ്. ഇന്ത്യൻ വംശജരിൽ നിന്ന് ഒരാൾ യുഎസ് വൈസ് പ്രസിഡണ്ടാകുന്നതും ആദ്യമായാണ്.

ജസ്‌റ്റിസ്‌ സോനിയ സൊട്ടൊമേയറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ലാറ്റിന്‍ അമേരിക്കന്‍ വംശജയായ ആദ്യ സുപ്രീം കോടതി ജഡ്‌ജിയാണ് സൊട്ടൊമേയര്‍. ബറാക് ഒബാമ, ബിൽ ക്ളിന്റൺ, ജോർജ് ബുഷ് എന്നിവർ സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തി.

ഏറ്റവും ഉയർന്ന പ്രായത്തിൽ അധികാരമേൽക്കുന്ന യുഎസ് പ്രസിഡണ്ടാണ് ബൈഡൻ. അധികാരമേറ്റനു പിന്നാലെ പാരീസ് ഉടമ്പടിയിൽ വീണ്ടും ചേരുന്നതടക്കം ട്രംപിന്റെ നയങ്ങൾ തിരുത്തുന്ന 15 എക്‌സിക്യുട്ടീവ് ഉത്തരവുകളിലാണ് ബൈഡൻ ഒപ്പുവെക്കുന്നത്.

പാരിസ് കാലാവസ്‌ഥാ ഉടമ്പടിയിലേക്കു തിരികെ പ്രവേശിക്കുന്നതും ലോകാരോഗ്യ സംഘടനയുമായുള്ള സഹകരണവും സഹായവും പുനഃസ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകളിലും ഒപ്പിട്ടു. ഡോ. ആന്തണി ഫൗച്ചിയായിരിക്കും ലോകാരോഗ്യ സംഘടനയിലേക്കുള്ള യുഎസ് പ്രതിനിധി സംഘത്തിന്റെ അധ്യക്ഷൻ.

മുസ്‌ലിം ഭൂരിപക്ഷമുള്ള ഏഴു രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റവിലക്ക് നീക്കൽ‌, യുഎസ്–മെക്‌സിക്കോ അതിർത്തിയിലെ അനധികൃത കുടിയേറ്റം തടഞ്ഞുള്ള മതിൽ നിർമാണത്തിന്റെ ഫണ്ട് മരവിപ്പിക്കൽ, പരിസ്‌ഥിതിക്ക് ആഘാതമുണ്ടാക്കുന്നത് എന്ന് വിലയിരുത്തപ്പെടുന്ന കീസ്‌റ്റോൺ എക്‌സ്എൽ പൈപ്പ്‌ലൈൻ പദ്ധതി റദ്ദാക്കൽ എന്നിവയാണ് ബൈഡൻ ഒപ്പുവെക്കുന്ന മറ്റ് ഉത്തരവുകൾ.

ഒരു സ്‌ഥാനാർഥിയുടെയല്ല, ജനാധിപത്യത്തിന്റെ വിജയമാണ് നാം കണ്ടത് എന്നാണ് ബൈഡൻ തന്റെ ആദ്യ പ്രസംഗത്തിൽ പറഞ്ഞത്. ഐക്യത്തോടെ മുന്നോട്ടുപോകണം, ആഭ്യന്തര ഭീകരവാദത്തെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്‌ച മുമ്പ് നടന്ന അക്രമത്തെ മറികടന്ന് രാജ്യം വീണ്ടും ഒന്നായി. എല്ലാ അമേരിക്കക്കാരന്റെയും പ്രസിഡണ്ടായിരിക്കുമെന്നും ബൈഡന്‍ യുഎസ് ജനതക്ക് വാക്ക് നൽകി.

National News:  അലർജിയുള്ളവർ കോവിഷീൽഡ് വാക്‌സിൻ സ്വീകരിക്കരുത്; സെറം ഇൻസ്‌റ്റിറ്റ്യൂട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE