വാഷിംഗ്‌ടൺ: തിരഞ്ഞെടുപ്പ് അട്ടിമറി കേസിൽ യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ നാല് കുറ്റങ്ങൾ കൂടി ചുമത്തി. രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസപ്പെടുത്തൽ, ഗൂഢാലോചന നടത്തങ്ങൾ എന്നീ കുറ്റങ്ങൾ കൂടിയാണ് ചുമത്തിയത്. 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ട്രംപിനോട് നാളെ ഹാജരാകണമെന്ന് ഫെഡറൽ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതാദ്യമായാണ് ഒരു മുൻ അമേരിക്കൻ പ്രസിഡണ്ട് തടുർച്ചയായി ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നത്. 2020 തിരഞ്ഞെടുപ്പിൽ ജോ ബൈഡനോടുള്ള തോൽവി ഒഴിവാക്കുന്നതിന് വേണ്ടി പ്രസിഡണ്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ട്രംപ് കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. തിരഞ്ഞെടുപ്പിൽ കൃത്രിമത്വം കാണിക്കുന്നതിനായി ട്രംപ് സമ്മർദ്ദം ചെലുത്തിയതായി ചില ഉദ്യോഗസ്‌ഥരും വ്യക്‌തമാക്കിയിരുന്നു.
ജോ ബൈഡന്റെ വിജയാഘോഷത്തിനിടെ ട്രംപിന്റെ അനുയായികൾ ആക്രമണം നടത്തിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ജനുവരിയിൽ ഒരു കത്ത് ലഭിച്ചതായി ട്രംപ് പറഞ്ഞിരുന്നു. ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ യുഎസ് പ്രസിഡണ്ടാണ് ഡൊണാൾഡ് ട്രംപ്. അതേസമയം, പ്രതിരോധ രഹസ്യങ്ങൾ കൈവശം വെച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കേസുകളിൽ ട്രംപിനെ നേരത്തെ അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടിരുന്നു.
Most Read| ക്രമസമാധാനം പൂർണമായി തകർന്നിടത്ത് എങ്ങനെ നീതി നടപ്പിലാക്കും? മണിപ്പൂർ വിഷയത്തിൽ സുപ്രീം കോടതി