നല്ലത് നടക്കും; പ്രത്യാശ പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്

By Syndicated , Malabar News
Donald_trump_Malabar news
Ajwa Travels

വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥികള്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്‌ചവെക്കുന്നതിനിടെ ആത്‍മവിശ്വാസം പ്രകടിപ്പിച്ച് ഡോണള്‍ഡ് ട്രംപ്. ‘രാജ്യത്തുടനീളം വളരെ നല്ലത് നടക്കുമെന്ന് ഞങ്ങള്‍ നോക്കികാണുന്നു. നന്ദി’-ട്രംപ് ട്വീറ്റ് ചെയ്‌തു. ഇരുകൂട്ടരും ഫലം തങ്ങള്‍ക്ക് അനുകൂലമാണെന്ന വിലയിരുത്തലിലാണ്. ഫ്ളോറിഡ, ടെക്‌സസ് തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണെങ്കില്‍ താനിനി രാജ്യത്തേക്ക് വരില്ലെന്ന രീതിയിലായിരുന്നു ട്രംപിന്റെ പ്രചാരണം. എന്നാല്‍ ട്രംപ് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുമെന്ന് വാക്കുനല്‍കാമോ എന്നായിരുന്നു ബൈഡന്‍ പ്രതികരിച്ചത്. ട്രംപിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു ബൈഡന്റെ പ്രചാരണ ആയുധം.

Read also: മാലിയില്‍ ഫ്രാന്‍സിന്റെ വ്യോമാക്രമണം; 50 തീവ്രവാദികളെ വധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE