റിയാദ്: സ്ത്രീ മുന്നേറ്റത്തിന് പുതിയ പാത വെട്ടിത്തുറന്ന സൗദി അറേബ്യയില്‍ വീണ്ടും അംബാസിഡര്‍ പദവിയില്‍ വനിതയെ നിയമിച്ചു. അമാല്‍ യഹ്യ അല്‍ മോല്‍മിയാണ് നോര്‍വേയിലെ സൗദിയുടെ സ്ഥാനപതിയായി അധികാരം ഏറ്റെടുത്തത്. ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് സൗദിയില്‍ ഒരു വനിത അംബാസിഡറായി നിയമിത ആവുന്നത്.
കിരീടാവകാശി സല്മാന് രാജാവ് ഈയിടെ ഓണ്‍ലൈനിലൂടെ പുറത്തുവിട്ട പുതിയ അംബാസിഡര്‍മാരുടെ പട്ടികയിലാണ് അമാലിന്റെ പേരും ഉള്‍പ്പെടുത്തിയത്. ഭരണതലത്തില്‍ ഇരുപത് വര്‍ഷത്തോളം പരിചയ സമ്പത്തുള്ള അമാല്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ സുപ്രധാന മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
പുതിയ നയം അനുസരിച്ച് കൂടുതല്‍ മേഖലകളില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള സൗദി ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ് ഇവരുടെ നിയമനം. അതിലുപരി രണ്ട് പതിറ്റാണ്ടോളം പ്രവര്‍ത്തന പരിചയമുള്ള അമാലിനെ പോലെയുള്ളവര്‍ക്ക് അര്‍ഹതക്കുള്ള അംഗീകാരം കൂടി ആണ് നടപടി.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നിയമിക്കപ്പെട്ട രാജകുമാരി റീമ ബിൻത് ബന്ധര് ആണ് സൗദിയില്‍ അംബാസിഡര്‍ പദവിയില്‍ എത്തുന്ന ആദ്യത്തെ വനിത. യുഎസിലെ സൗദിയുടെ സ്ഥാനപതി ആയിട്ടായിരുന്നു ഇവരുടെ നിയമനം.
Read Also: കോവിഡ്: സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ നഷ്ടം 25000 കോടി; മുഖ്യമന്ത്രി







































