ന്യൂഡെൽഹി: രാജ്യത്ത് രണ്ട് കോവിഡ് വാക്സിനുകൾക്ക് കൂടി ഉപയോഗത്തിനുള്ള അനുമതി. കോവോവാക്സിൻ, കോർബെവാക്സിൻ എന്നിവയാണ് പുതുതായി അനുവദിച്ച വാക്സിനുകൾ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനാണ് (സിഡിഎസ്സിഒ) ഇവയ്ക്ക് അനുമതി നൽകിയതെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു
കോവോവാക്സ്, കോർബെവാക്സ്, എന്നിവയ്ക്ക് അടിയന്തര ഉപയോഗ അനുമതിയാണ് നൽകിയത്. സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവോവാക്സ് നിർമിച്ചിരിക്കുന്നത്. ‘ബയോളജിക്കൽ ഇ’ എന്ന കമ്പനിയാണ് കോർബെവാക്സ് നിർമിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ‘ആര്‍ബിഡി പ്രോട്ടീന്‍ സബ്-യൂണിറ്റ് വാക്സിന്’ ആണ് കോര്‍ബെവാക്സ്.
ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച മൂന്നാമത്തെ മാത്രം വാക്സിൻ കൂടിയാണിത്. ഇവയ്ക്ക് കോവിഡ് ചികിൽസക്കുള്ള നിയന്ത്രിത ഉപയോഗത്തിന് അനുമതി നൽകാൻ വിദഗ്ധ സമിതി നേരത്തെ ശുപാർശ ചെയ്തിരുന്നു. ഈ രണ്ട് വാക്സിനുകൾക്ക് പുറമെ ആന്റി വൈറൽ മരുന്നായ മോൾനുപിരാവിറിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയിട്ടുണ്ട്.
Read Also: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി








































