ന്യൂഡെൽഹി: ‘കോവോവാക്‌സ്‘ വാക്‌സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ വിപണന അംഗീകാരം. ആദ്യ രണ്ടു ഡോസ് കോവിഷീൽഡോ കോവാക്‌സിനോ സ്വീകരിച്ചവർക്ക് കരുതൽ ഡോസായി കോവോവാക്‌സ് ഉപയോഗിക്കാം.
സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ സബ്‌ജക്‌ട് എക്‌സ്‌പർട്ട് കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് ഡിജിസിഐയുടെ അംഗീകാരം.മുതിർന്നവർക്കുള്ള ഫെറ്ററോളജിക്കൽ ബൂസ്‌റ്റർ ഡോസ് എന്ന നിലയിലാണ് കോവോവാക്‌സിന് വിപണി അംഗീകാരം നൽകിയിരിക്കുന്നത്.
സെറം സെറം ഇൻസ്‌റ്റിറ്റൃൂട്ട് ഓഫ് ഇന്ത്യയുടെ ഗവൺമെന്റ് ആൻഡ് റെഗുലേറ്ററി അഫയേഴ്‌സ് ഡയറക്‌ടർ, 18 വയസും അതിൽ കൂടുതലും ഉള്ളവർക്കുള്ള കോവോവാക്‌സ് ഫെറ്ററോളജിക്കൽ ബൂസ്‌റ്റർ ഡോസിന്റെ അംഗീകാരത്തിനായി ഡിസിജിഐക്ക് കത്ത് എഴുതിയിരുന്നു.
2021 ഡിസംബർ 28ന് മുതിർന്നവരിലും 2022 മാർച്ച് 9ന് 12 മുതൽ 17 വയസുവരെ പ്രായം ഉള്ളവരിലും, 7 മുതൽ 11 വരെ വയസ് പ്രായമുള്ള കുട്ടികളിലും ചില നിബന്ധനകൾക്ക് വിധേയമായി അടിയന്തിര ഉപയോഗത്തിനായി കോവോവാക്‌സിന് അംഗീകാരം നൽകിയിരുന്നു.
അമേരിക്കയിലെ പ്രമുഖ വാക്‌സിൻ നിർമാതാക്കളായ നോവാവാക്‌സുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ‘കോവോവാക്‌സ് വാക്‌സിൻ 2020ൽ തന്നെ ലോകാരോഗ്യ സംഘടനയും യൂറോപ്യൻ മെഡിസിൻ ഏജൻസിയും അടിയന്തിര ഉപയാഗത്തിനുള്ള അനുമതി നൽകിയിരുന്നു. യുകെയിൽ നടത്തിയ പരീക്ഷണങ്ങളിൽ കോവോവാക്‌സ് 89.3 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.
Most Read: ഷെയർചാറ്റിലും കൂട്ടപ്പിരിച്ചു വിടൽ; അഞ്ഞൂറോളം ജീവനക്കാർക്ക് ജോലി നഷ്‌ടമാകും