കാസര്‍ഗോഡ്: ജില്ലയില്‍ നീന്തല്‍ പഠിക്കാന്‍ സൗകര്യമൊരുക്കുന്ന അക്വാട്ടിക് അക്കാദമി കാസര്‍കോട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തിനടുത്ത് ആരംഭിക്കാന്‍ നടപടി തുടങ്ങിയതായി ജില്ലാ കളക്‌ടർ ഡോ ഡി സജിത് ബാബു അറിയിച്ചു. ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉല്‍ഘാടനം ചെയ്യുകയായിരുന്നു കളക്‌ടർ.
കൂടാതെ, ജില്ലയില്‍ ജിഎച്ച്എസ്എസ് കൊടിയമ്മയില്‍ കബഡി അക്കാദമി ഫെബ്രുവരി 15നകം ആരംഭിക്കും. നായൻമാമൂലയിലെ ജില്ലാ ടെന്നീസ് അക്കാദമിയും ജനുവരിയോടെ പ്രവര്‍ത്തനമാരംഭിക്കാന്‍ തയ്യാറായി. രണ്ടു കോടി മുതല്‍ മുടക്കില്‍ സ്‌പോര്‍ട്സ് കൗണ്‍സിലിന് അക്കാദമിക് ബ്ളോക്ക് നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളും ത്വരിതഗതിയില്‍ പുരോമിക്കുകയാണെന്നും കളക്‌ടർ പറഞ്ഞു. ജില്ലയിലെ കായിക മേഖലക്ക് വലിയ കുതിപ്പ് വിഭാവനം ചെയ്‌തു കൊണ്ട് നിര്‍മ്മിച്ച നീലേശ്വരം ഇഎംഎസ് സ്‌റ്റേഡിയം സ്‌പോര്‍ട്സ് കൗണ്‍സിലിന് കൈമാറിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായെന്നും കളക്‌ടർ അറിയിച്ചു. ജില്ലാ സ്‌പോര്‍ട്സ് സ്‌റ്റേഡിയത്തിന് ഫെബ്രുവരി 15 നകം തറക്കല്ലിടും.
യോഗത്തില്‍ ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് പി ഹബീബ് റഹ്‌മാൻ അധ്യക്ഷനായി. ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഡോ ഇ നസീമുദ്ദീന്‍ യോഗത്തില്‍ 2019-20 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവു ചെലവ് കണക്കും അവതരിപ്പിച്ചു.
Malabar News: ഷിഗല്ല; കോഴിക്കോട് ഏഴ് പേര്‍ക്ക് രോഗം, 60 പേര്‍ക്ക് രോഗലക്ഷണം

































