കൊച്ചി: പുരാവസ്തു തട്ടിപ്പുകേസില്‍ അനിത പുല്ലയിലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉടന്‍ ചോദ്യം ചെയ്തേക്കും. കേസില്‍ പ്രതിയായ മോണ്സണ് മാവുങ്കലിനെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. പുരാവസ്തു വിൽപനയ്ക്കായി നിരവധി പേരെ മോണ്സണ് മാവുങ്കലിന് പരിചയപ്പെടുത്തിയത് അനിതയാണ്.
തട്ടിപ്പിലൂടെ ലഭിച്ച പണത്തില്‍ 18 ലക്ഷം രൂപ അനിത പുല്ലയിലിന് ലഭിച്ചതിനും തെളിവ് ഉണ്ട്. മുന്‍ ഐജി ലക്ഷ്മണയെയും കേസില്‍ ചോദ്യം ഇഡി ചെയ്യാന്‍ നീക്കം നടത്തുന്നുണ്ട്. കള്ളപ്പണ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് പത്ത് കോടിയോളം രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട് എന്നതാണ് പ്രാഥമിക നിഗമനം.
അതിനിടെ ലോക കേരള സഭയിലേക്ക് അനിതാ പുല്ലയില്‍ എത്തിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി കെ രാജന് ഇന്നലെ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കും. വിഷയത്തെക്കുറിച്ച് സ്പീക്കറുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also: സംസ്ഥാനത്ത് ഇന്നും മഴ സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്








































