മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ചൂടി ഓസ്‌ട്രേലിയയുടെ ലോക ഒന്നാം നമ്പർ താരം ആഷ്‌ലി ബാർട്ടി. ശനിയാഴ്‌ച നടന്ന ഫൈനലിൽ അമേരിക്കയുടെ ഡാനിയേല കോളിൻസിനെ തകർത്താണ് ബാർട്ടിയുടെ കിരീട നേട്ടം. സ്‌കോർ: 6–3, 7–6 (2).
ബാർട്ടിയുടെ കന്നി ഓസ്ട്രേലിയൻ ഓപ്പൺ കിരീടമാണിത്. ബാർട്ടിയുടെ കരിയറിലെ മൂന്നാം ഗ്രാൻഡ്‌സ്ളാം നേട്ടം കൂടിയാണിത്. 2019ലെ ഫ്രഞ്ച് ഓപ്പണും 2021ലെ വിംബിൾഡണും ബാർട്ടി നേടിയിരുന്നു.
??❤️
The moment Evonne Goolagong Cawley crowned @ashbarty the #AusOpen women’s singles champion ?#AO2022 pic.twitter.com/ASBtI8xHjg
— #AusOpen (@AustralianOpen) January 29, 2022
ഇപ്പോഴിതാ 44 വർഷങ്ങൾക്കു ശേഷം ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടുന്ന ഓസീസ് താരമെന്ന നേട്ടം കൂടി സ്വന്തം പേരിൽ എഴുതി ചേർത്തിരിക്കുകയാണ് ബാർട്ടി. 1978ൽ കിരീടം നേടിയ ക്രിസ്‌റ്റീൻ ഒ നെയ്‌ലാണ് ബാർട്ടിക്ക് മുമ്പ് കിരീടം നേടിയ ഓസീസ് വനിതാ താരം.
41 വർഷങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ കടക്കുന്ന ഓസീസ് താരമെന്ന നേട്ടം നേരത്തെ ബാർട്ടി സ്വന്തമാക്കിയിരുന്നു. 1980ൽ വെൻഡി ടൺബുള്ളാണ് ബാർട്ടിക്ക് മുമ്പ് അവസാനമായി ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ കളിച്ച ഓസീസ് താരം.
Most Read: ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള മാർച്ച് മൂന്ന് മുതൽ