ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടി ആഷ്‌ലി ബാര്‍ട്ടി

By News Bureau, Malabar News
Ajwa Travels

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ചൂടി ഓസ്‌ട്രേലിയയുടെ ലോക ഒന്നാം നമ്പർ താരം ആഷ്‌ലി ബാർട്ടി. ശനിയാഴ്‌ച നടന്ന ഫൈനലിൽ അമേരിക്കയുടെ ഡാനിയേല കോളിൻസിനെ തകർത്താണ് ബാർട്ടിയുടെ കിരീട നേട്ടം. സ്‌കോർ: 63, 76 (2).

ബാർട്ടിയുടെ കന്നി ഓസ്ട്രേലിയൻ ഓപ്പൺ കിരീടമാണിത്. ബാർട്ടിയുടെ കരിയറിലെ മൂന്നാം ഗ്രാൻഡ്‌സ്ളാം നേട്ടം കൂടിയാണിത്. 2019ലെ ഫ്രഞ്ച് ഓപ്പണും 2021ലെ വിംബിൾഡണും ബാർട്ടി നേടിയിരുന്നു.

ഇപ്പോഴിതാ 44 വർഷങ്ങൾക്കു ശേഷം ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടുന്ന ഓസീസ് താരമെന്ന നേട്ടം കൂടി സ്വന്തം പേരിൽ എഴുതി ചേർത്തിരിക്കുകയാണ് ബാർട്ടി. 1978ൽ കിരീടം നേടിയ ക്രിസ്‌റ്റീൻ ഒ നെയ്‌ലാണ് ബാർട്ടിക്ക് മുമ്പ് കിരീടം നേടിയ ഓസീസ് വനിതാ താരം.

41 വർഷങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ കടക്കുന്ന ഓസീസ് താരമെന്ന നേട്ടം നേരത്തെ ബാർട്ടി സ്വന്തമാക്കിയിരുന്നു. 1980ൽ വെൻഡി ടൺബുള്ളാണ് ബാർട്ടിക്ക് മുമ്പ് അവസാനമായി ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ കളിച്ച ഓസീസ് താരം.

Most Read: ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള മാർച്ച് മൂന്ന് മുതൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE