ലണ്ടന്‍: ബ്രിട്ടീഷ് കമ്പനി ആസ്ട്രസെനകയും ഓക്സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് ഗുരുതരമായ കോവിഡ് 19 നെതിരെ നൂറുശതമാനം ഫലപ്രദമാണെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പാസ്കല്‍ സോറിയറ്റ്. ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്സിന് വിജയ ഫോര്‍മുല ഉളളതായും അദ്ദേഹം അവകാശപ്പെട്ടു. ആദ്യ പരീക്ഷണങ്ങളില്‍ 70 ശതമാനം ഫലപ്രാപ്തിയാണ് ആസ്ട്രസെനക വാക്സിന് പ്രകടിപ്പിച്ചിരുന്നത്. ഡോസേജിന്റെ അടിസ്ഥാനത്തില്‍ ഇത് പിന്നീട് 90 ശതമാനമായി ഉയര്‍ന്നിരുന്നു. തിങ്കളാഴ്ചയോടെ വാക്സിന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
അടിയന്തര അനുമതി ലഭിക്കുന്നതിനായി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സിക്ക് മുന്‍പാകെ കമ്പനി തങ്ങളുടെ ഡേറ്റകള്‍ സമര്‍പ്പിച്ചതായി ഡിസംബര്‍ 23-ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഫൈസര്‍- ബയോടെക്കിന്റെ കോവിഡ് വാക്സിനാണ് ബ്രിട്ടണ് ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി തുടങ്ങിയിട്ടുള്ളത്. ട്രയലുകളില്‍ ഫൈസര്‍ വാക്സിന് 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് സമാനമായ ഫലപ്രാപ്തി ആസ്ട്രസെനക- ഓക്സ്ഫഡ് വാക്സിനും പ്രകടിപ്പിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
Kerala News: കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി







































