കോഴിക്കോട്: പുരയിടത്തിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞ യുവതിക്ക് നേരെ ആക്രമണം. കോഴിക്കോട് ഇരിങ്ങൽ കൊളാവിയിൽ ആണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. പുലർച്ചെ പുരയിടത്തിലൂടെ റോഡ് വെട്ടാൻ ശ്രമിച്ചവരെ തടഞ്ഞ കൊളാവി സ്വദേശി ലിഷയെ മൺവെട്ടി കൊണ്ട് ആക്രമിക്കുക ആയിരുന്നു.
ആക്രമണത്തിൽ തലക്ക് ഗുരുതര പരിക്കേറ്റു. ലിഷയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക് തുന്നൽ ഇട്ടിട്ടുണ്ട്. ലിഷയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പയ്യോളി പോലീസ് അറിയിച്ചു. അനുമതിയില്ലാതെ പറമ്പിലൂടെ പുലർച്ചെ റോഡ് വെട്ടാൻ ശ്രമിച്ചവരാണ് ആക്രമിച്ചതെന്ന് ലിഷ പറഞ്ഞു. പോലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Most Read: കുതിരാൻ തുരങ്കത്തിൽ വൻ ഗതാഗതക്കുരുക്ക്






































