പാലക്കാട്: മണ്ണൂത്തി-വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിൽ വൻ ഗതാഗതക്കുരുക്ക്. നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുന്നുണ്ട്. താണിപ്പാടം മുതൽ കുതിരാൻ വരെ പൂർണമായും വാഹനഗതാഗതം സ്‌തംഭിച്ചിരിക്കുകയാണ്. മൂന്ന് കിലോമീറ്ററിലധികമാണ് വാഹനങ്ങളുടെ നീണ്ടനിര. ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഒല്ലൂർ എസിപി സ്‌ഥലത്തെത്തിയിട്ടുണ്ട്.
വലിയ വാഹനങ്ങൾ അടക്കം കുടുങ്ങി കിടക്കുന്നുണ്ട്. ആംബുലൻസിന് പോലും കടന്നുപോകാൻ പറ്റാത്ത സ്‌ഥിതിയാണ് നിലവിലുള്ളത്. ഈ പാതയിലൂടെ ഗതാഗത പരിഷ്‌കരണം നടപ്പിലാക്കിയത് മൂലമുള്ള പാകപ്പിഴയാണ് പ്രശ്‌നത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ ഒന്നാം തുരങ്കത്തിലൂടെയാണ് കടന്നുപോകുന്നത്.
Most Read: യുവതിയുടെ വൃക്ക വിൽക്കാൻ ശ്രമിച്ച സംഭവം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ