കോഴിക്കോട്: പോലീസ് ഉദ്യോഗസ്‌ഥരെ ആക്രമിച്ച ഗുണ്ടാ സംഘത്തിലെ ഒരാൾ അറസ്‌റ്റിൽ. മാറാട് ഗോതീശ്വരം ബീച്ച് പിണ്ണാണത്ത് രജീഷ് കുമാർ (49)നെയാണ് പോലീസ് ഒളിവിലിരിക്കെ വീട്ടിൽ നിന്ന് അറസ്‌റ്റ് ചെയ്‌തത്. മാറാട് ഇൻസ്‌പെക്‌ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ 28ന് രാത്രി 11ന് ഗോതീശ്വരം ബീച്ചിൽ മാറാട് പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ എംസി ഹരീഷിനെയും പട്രോളിങ് ഡ്യൂട്ടിയിൽ ഒപ്പമുണ്ടായിരുന്ന പോലീസുകാരെയും ആക്രമിച്ച ഗുണ്ടാ സംഘത്തിൽ പെട്ടയാളാണ് അറസ്‌റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ഒളിവിൽപോയ മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Most Read: രാജ്യത്ത് ആദ്യ ഒമൈക്രോൺ മരണം; മരിച്ചത് നൈജീരിയയില്‍ നിന്നെത്തിയ 52കാരന്‍



































