കാസർഗോഡ്: കാസർഗോഡ് ഗവ.കോളേജ് പ്രിൻസിപ്പൽ എം രമക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയതായി പരാതി. ഇന്നലെ രാവിലെ കോളേജിലെ 22ആം നമ്പർ ക്ളാസ് മുറിയിലാണ് സംഭവം. കോളേജുമായി ബന്ധമില്ലാത്ത മുപ്പതോളം പേർ ക്ളാസ് മുറിയിൽ ഇരിക്കുന്നത് ചോദ്യം ചെയ്തപ്പോൾ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
മൂല്യനിർണയ ക്യാമ്പ് നടക്കുന്നതിനാൽ ഇന്നലെ കോളേജിന് അവധിയായിരുന്നു. കോളേജിൽ നടക്കുന്ന അറ്റകുറ്റപ്പണികളുടെ പരിശോധനനക്കിടെയാണ് ക്ളാസിൽ ആൾക്കൂട്ടം കണ്ടത്. തുടർന്ന് ക്ളാസിൽ കേറി കാര്യം തിരക്കിയപ്പോൾ കൈയേറ്റ ശ്രമം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി എം രമ പറഞ്ഞു.
സംഭവത്തിൽ ജില്ലാ പോലീസ് മേധാവിക്ക് പ്രിൻസിപ്പൽ ഇന്ന് പരാതി നൽകിയിട്ടുണ്ട്. നേരത്തെ കോളേജിലെ ഒരു വിദ്യാർഥിയെ കൊണ്ട് കാലുപിടിപ്പിച്ചെന്ന് ആരോപിച്ച് പ്രിൻസിപ്പലിനെതിരെ എംഎസ്എഫ് രംഗത്തെത്തിയത് വൻ വിവാദമായിരുന്നു.
Most Read: നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴിയെടുക്കാൻ അനുമതി



































