കോഴിക്കോട്: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. നിർമാണ തൊഴിലാളിയായ പശ്ചിമബംഗാൾ സോനാപൂർ മാർസ സ്വദേശി അജ്മൽ ഹുസൈനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പുതുപ്പാടി കൊട്ടരക്കോത്താണ് സംഭവം. കുടിവെള്ളം ചോദിക്കാനെന്ന വ്യാജേന വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
യുവതി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും പ്രതിയെ തടഞ്ഞുവെക്കുകയും ചെയ്തു. തുടർന്ന് താമരശ്ശേരി എസ്ഐ വിഎസ് സനൂജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതിനിടെ വൈദ്യപരിശോധനക്കായി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ച അജ്മൽ പോലീസിനെ വെട്ടിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കൂടെയുണ്ടായിരുന്ന മറ്റു പോലീസുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. വീട്ടിൽ വെള്ളം ചോദിച്ചെത്തിയ പ്രതി യുവതിയുടെ ദേഹത്ത് കയറിപിടിക്കാൻ ശ്രമിച്ചെന്നാണ് കേസ്.
Most Read: ‘നമ്പർ 18 ഹോട്ടൽ’ പോക്സോ കേസ്; രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തളളി








































