കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കാട്ടാനയ്‌ക്ക് വനം വകുപ്പ് ഉദ്യോഗസ്‌ഥർ ചികിൽസ നൽകിയില്ലെന്ന് ആക്ഷേപം. കാലിനും ദേഹത്തും വ്രണങ്ങളുള്ള കൊമ്പനെയാണ് ഫാമിലെ പതിനേഴാം ബ്ളോക്കിൽ ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തിയത്.
കാലിലെ വ്രണം പഴുത്ത് ദുർഗന്ധം വന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ വൈകിട്ടുതന്നെ പരിക്കേറ്റ ആന ഫാമിലെത്തിയിട്ടുണ്ടെന്ന് വിവരം കിട്ടിയിട്ടും റാപ്പിഡ് റെസ്‌ക്യൂ ടീം ചികിൽസ ഉറപ്പാക്കിയില്ലെന്നാണ് ആക്ഷേപം.
അവശ നിലയിലായ ആന ഇന്ന് ഉച്ചയോടെ തിരികെ കാട്ടിലേക്ക് കയറി. വാർത്ത പുറത്തുവന്നതോടെ ഡോക്‌ടർ ഉൾപ്പെടെയുള്ള സംഘം കേളകം വനമേഖലയിൽ ആനയെ തിരഞ്ഞ് ചെന്നെങ്കിലും ഇതുവരെ കണ്ടെത്തിയിട്ടില്ല.
Read Also: സന്ദർശകരുടെ തിരക്ക് വർധിക്കുന്നു; പൊൻമുടിയിൽ നിയന്ത്രണം ഏർപ്പെടുത്തും