കാസർഗോഡ്: ജില്ലയിൽ അനധികൃതമായി മണൽ കടത്തുന്ന സംഘങ്ങൾക്കെതിരെ നടപടികൾ കടുപ്പിച്ച് ബേക്കൽ പോലീസ്. ബേക്കൽ പുഴയിലൂടെ മണൽ കടത്താൻ ഉപയോഗിക്കുന്ന 3 ഫൈബർ തോണികൾ ബേക്കൽ പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു.
ബേക്കൽ കുറിച്ചിക്കുന്ന് പുഴയോരത്താണ് മണൽ കടത്തുന്ന തോണികൾ കണ്ടെത്തിയത്. തുടർന്ന് ഇവ മറുകരയായ മലാംകുന്നിലെത്തിച്ച് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നശിപ്പിക്കുകയായിരുന്നു. ബേക്കൽ അഴിമുഖം, ബേക്കൽ പുഴ എന്നിവിടങ്ങളിൽ നിന്നും മണൽ കടത്തുന്ന സംഘത്തിന്റേതാണ് ഈ തോണികളെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ബേക്കൽ ഡിവൈഎസ്പി സികെ സുനിൽകുമാർ, സിഐ യുപി വിപിൻ, എസ്ഐ ബാബു, സ്ക്വാഡ് അംഗങ്ങളായ പ്രമോദ്, ജയേഷ്, അജേഷ്, കുഞ്ഞിക്കൃഷ്ണൻ എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് തോണികൾ പിടിച്ചെടുത്ത് നശിപ്പിച്ചത്.
Read also: കോണ്ഗ്രസ് രാഷ്ട്രീയത്തെ ഗൗരവമായിട്ടല്ല കാണുന്നത്; മമതാ ബാനർജി







































