അനധികൃത മണൽക്കടത്ത്; 3 ഫൈബർ ബോട്ടുകൾ നശിപ്പിച്ച് പോലീസ്

By Team Member, Malabar News
Bekal Police Distroyed Three Boats That Used For Sand Mining
Ajwa Travels

കാസർഗോഡ്: ജില്ലയിൽ അനധികൃതമായി മണൽ കടത്തുന്ന സംഘങ്ങൾക്കെതിരെ നടപടികൾ കടുപ്പിച്ച് ബേക്കൽ പോലീസ്. ബേക്കൽ പുഴയിലൂടെ മണൽ കടത്താൻ ഉപയോഗിക്കുന്ന 3 ഫൈബർ തോണികൾ ബേക്കൽ പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു.

ബേക്കൽ കുറിച്ചിക്കുന്ന് പുഴയോരത്താണ് മണൽ കടത്തുന്ന തോണികൾ കണ്ടെത്തിയത്. തുടർന്ന് ഇവ മറുകരയായ മലാംകുന്നിലെത്തിച്ച് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നശിപ്പിക്കുകയായിരുന്നു. ബേക്കൽ അഴിമുഖം, ബേക്കൽ പുഴ എന്നിവിടങ്ങളിൽ നിന്നും മണൽ കടത്തുന്ന സംഘത്തിന്റേതാണ് ഈ തോണികളെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്‌.

ബേക്കൽ ഡിവൈഎസ്‌പി സികെ സുനിൽകുമാർ, സിഐ യുപി വിപിൻ, എസ്ഐ ബാബു, സ്‌ക്വാഡ്‌ അംഗങ്ങളായ പ്രമോദ്, ജയേഷ്, അജേഷ്, കുഞ്ഞിക്കൃഷ്‌ണൻ എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് തോണികൾ പിടിച്ചെടുത്ത് നശിപ്പിച്ചത്.

Read also: കോണ്‍ഗ്രസ് രാഷ്‌ട്രീയത്തെ ഗൗരവമായിട്ടല്ല കാണുന്നത്; മമതാ ബാനർജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE