കോണ്‍ഗ്രസ് രാഷ്‌ട്രീയത്തെ ഗൗരവമായിട്ടല്ല കാണുന്നത്; മമതാ ബാനർജി

By Syndicated , Malabar News
Mamata_Sonia
Ajwa Travels

പനാജി: രാജ്യം ഇന്ന് അനുഭവിക്കുന്ന ദുരിതത്തിന് പിന്നിൽ കോൺഗ്രസെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രാഷ്‌ട്രീയത്തെ കോണ്‍ഗ്രസ് ഗൗരവമായി കാണാത്തതിനെ തുടർന്നാണ് നരേന്ദ്ര മോദി കൂടുതല്‍ കരുത്തനാകുന്നത് എന്നാണ് മമത പറഞ്ഞത്. കോണ്‍ഗ്രസിന് കൃത്യമായ നിലപാട് എടുക്കാന്‍ സാധിക്കാത്തതാണ് രാജ്യം ഇന്നനുഭവിക്കുന്ന ദുരിതത്തിന് കാരണമെന്നും മമത പറഞ്ഞു.

“കോണ്‍ഗ്രസ് രാഷ്‌ട്രീയത്തെ ഗൗരവമായിട്ടല്ല കാണുന്നത്, അതുകൊണ്ട് തന്നെ എല്ലാം നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് പറയാന്‍ കഴിയില്ല. കോണ്‍ഗ്രസ് കാരണം മോദി കൂടുതല്‍ കരുത്തനാകാനാണ് പോകുന്നത്. ഒരാള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയാത്തതിന് രാജ്യം എന്തിന് കഷ്‌ടപ്പെടണം”- മമത പറഞ്ഞു.

നേരത്തെ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരുന്നു. ബിജെപിക്ക് മേല്‍ വിജയം നേടാന്‍ കോണ്‍ഗ്രസിന് കഴിയാത്തതിന്റെ കാരണം രാഹുല്‍ ഗാന്ധിയാണെന്നാണ് പ്രശാന്തിന്റെ വിമര്‍ശനം. മോദിയുടെ ശക്‌തി ക്ഷയിക്കുന്നത് വരെ സമയമുണ്ടെന്ന മിഥ്യാധാരണയിലാണ് രാഹുലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു.

ജയിച്ചാലും തോറ്റാലും ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ കേന്ദ്രബിന്ദു ബിജെപി ആയിരിക്കുമെന്നും ആദ്യ 40 വര്‍ഷം ഇന്ത്യയില്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്ന ആധിപത്യം പോലെ പോലെയായിരിക്കും അതെന്നും പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടിരുന്നു.

Read also: രാജ്യത്ത് 40 കോടി പേർക്ക് ആരോഗ്യ പരിരക്ഷയില്ല; നീതി ആയോഗ് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE