കൊൽക്കത്ത: ബംഗാളിലെ ബിർഭും ജില്ലയിൽ അക്രമികൾ വീടുകൾക്ക് തീവെച്ച സംഭവത്തിൽ കൊൽക്കത്ത ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് കേസ് പരിഗണിക്കും. കുറ്റകൃത്യം ഗുരുതരവും ദൗർഭാഗ്യകരവുമാണെന്ന് കേസ് സ്വീകരിക്കുന്നതിനിടെ കോടതി നിരീക്ഷിച്ചു. ചൊവ്വാഴ്‌ച ബിർഭുമിൽ നടന്ന അക്രമ സംഭവത്തിൽ ബിജെപി ബംഗാൾ ഘടകം കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പശ്‌ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ഭാദു പ്രധാന്‍ എന്നയാളുടെ കൊലപാതകത്തിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അജ്‌ഞാതരായ അക്രമികള്‍ ഭാദു പ്രധാന് നേരെ ബോംബെറിഞ്ഞ് കൊല്ലുകയായിരുന്നു. ബിര്‍ഭുമിലെ രാംപുര്‍ഘട്ടിലാണ് സംഭവം നടന്നത്. അക്രമികൾ വീടുകൾക്ക് തീ വച്ചതിനെ തുടർന്ന് രണ്ട് കുട്ടികൾ ഉൾപ്പടെ 8 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ ആക്രമണത്തിൽ 10ഓളം വീടുകൾ പൂർണമായും കത്തി നശിക്കുകയും ചെയ്‌തു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് കേന്ദ്രം അടിയന്തര റിപ്പോർട് തേടിയിട്ടുണ്ട്. കേസിൽ ഇതുവരെ ഇരുപതോളം പേരെ അറസ്‌റ്റ് ചെയ്‌തു. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അജ്‌ഞാതരായ അക്രമികള്‍ ഭാദു പ്രധാന് നേരെ ബോംബെറിഞ്ഞ് കൊല്ലുകയായിരുന്നു.
Most Read: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഉടൻ; മുഖ്യമന്ത്രി







































