ന്യൂഡെൽഹി: ന്യൂനപക്ഷങ്ങള്‍ ചോദ്യങ്ങള്‍ സൂക്ഷിച്ച് ഉന്നയിക്കണമെന്നും ബിജെപിക്ക് ധ്രുവീകരണത്തിന് അവസരം നല്‍കരുതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ്. ഇന്ത്യയിലെ മുസ്ലിം വിഭാഗക്കാര്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിക്കണമെന്നും സല്മാന് ഖുര്‍ഷിദ് പറഞ്ഞു.
‘ശ്രദ്ധയോടെ മാത്രമേ ചോദ്യങ്ങള്‍ ചോദിക്കാനും പ്രശ്നങ്ങള്‍ ഉന്നയിക്കാനും പാടൂള്ളൂ. ബിജെപിക്ക് വിഭാഗീയതക്ക് അവസരം നല്‍കരുത്. നമ്മുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതില്‍ നമ്മള് ഭയപ്പെടാനും പാടില്ല. കോണ്‍ഗ്രസ് ഈ നാടിന്റെ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ജനാധിപത്യം ഇപ്പോള്‍ അപകടത്തിലാണ്’ ഖുര്‍ഷിദ് പറഞ്ഞു.
മുസ്ലിങ്ങളല്ലാത്തവരും നമ്മുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നു എന്നത് ഭാഗ്യമാണെന്നും സല്മാന് ഖുര്‍ഷിദ് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസിന്റെ മുസ്ലിം കൗണ്സിലമാര്ക്ക് ആശംസ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: കമൽ ഹാസന് വിജയസാധ്യത ഇല്ല, കോയമ്പത്തൂർ സൗത്തിൽ ബിജെപി വിജയിക്കും; ഗൗതമി







































