കമൽ ഹാസന് വിജയസാധ്യത ഇല്ല, കോയമ്പത്തൂർ സൗത്തിൽ ബിജെപി വിജയിക്കും; ഗൗതമി

By Team Member, Malabar News
gauthami
Representational image
Ajwa Travels

ചെന്നൈ : തമിഴ്‌നാട്ടിൽ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കമൽ ഹാസന് വിജയസാധ്യതയില്ലെന്ന് വ്യക്‌തമാക്കി നടി ഗൗതമി. സിനിമയിലെ പ്രശസ്‌തിയും, രാഷ്‌ട്രീയത്തിലെ വിജയവും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും നല്ല രാഷ്‌ട്രീയക്കാർക്ക് മാത്രമേ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിക്കൂ എന്നും ഗൗതമി വ്യക്‌തമാക്കി.

കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിന്നാണ് കമൽ ഹാസൻ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ ഇത്തവണ ബിജെപി വിജയിക്കുമെന്നാണ് ഗൗതമി വ്യക്‌തമാക്കുന്നത്‌. ഒപ്പം തന്നെ മണ്ഡലത്തിൽ ബിജെപിക്കായി വോട്ട് ചോദിച്ച് പ്രചാരണത്തിന് ഇറങ്ങുമെന്നും ഗൗതമി കൂട്ടിച്ചേർത്തു.

സംസ്‌ഥാനത്ത് ബിജെപിയുടെ താരപ്രചാരകയായാണ് ഗൗതമി പ്രവർത്തിക്കുന്നത്. സ്‌ഥാനാർഥി പട്ടിക പുറത്തുവരുന്നതിന് മുൻപ് തന്നെ സംസ്‌ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ഗൗതമി തുടക്കം കുറിച്ചിരുന്നു. വിരുദന​ഗർ രാജപാളയത്ത് മാസങ്ങളായി ക്യാമ്പ് ചെയ്‌തായിരുന്നു ഗൗതമിയുടെ പ്രവര്‍ത്തനം.

Read also : നിലമ്പൂരിൽ നിരവധിയാളുകളെ കടിച്ച തെരുവുനായക്ക് പേവിഷബാധ; കുത്തിവെപ്പ് എടുക്കാൻ നിർദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE