നിലമ്പൂരിൽ നിരവധിയാളുകളെ കടിച്ച തെരുവുനായക്ക് പേവിഷബാധ; കുത്തിവെപ്പ് എടുക്കാൻ നിർദേശം

By Trainee Reporter, Malabar News
Representational image
Ajwa Travels

നിലമ്പൂർ: മലപ്പുറം നിലമ്പൂരിൽ 11ഓളം പേരെയും നിരവധി വളർത്തുമൃഗങ്ങളെയും മറ്റു തെരുവുനായകളെയും കടിച്ചു മുറിവേൽപ്പിച്ച തെരുവുനായക്ക് പേവിഷബാധ സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ചത്ത നായയുടെ സാമ്പിൾ വിദഗ്‌ധ പരിശോധനക്കായി അയച്ചിരുന്നു. പരിശോധന ഫലത്തിലാണ് പേവിഷബാധ സ്‌ഥിരീകരിച്ചത്‌.

നിലമ്പൂർ-കോവിലകത്തുമുറി റോഡിലും പുതിയ ബസ് സ്‌റ്റാൻഡ്‌ പരിസരങ്ങളിലും മിൽമ ബൂത്ത് റോഡിലുമാണ് ബുധനാഴ്‌ച വൈകിട്ടോടെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. കാൽനടക്കാരായ നിരവധി പേരെ നായ കടിച്ചിരുന്നു. മറ്റു തെരുവുനായകൾക്കും വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്.

നഗരസഭ ഇടപെട്ട് എമർജൻസി റെസ്‌ക്യൂ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ വെള്ളിയാഴ്‌ച ഉച്ചക്ക് മീൻ മാർക്കറ്റിന് സമീപത്തുനിന്നുമാണ് നായയെ പിടികൂടിയത്. പ്രത്യേക കൂട്ടിലാക്കി നിലമ്പൂർ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച നായയെ നിരീക്ഷിച്ചുവരുന്നതിനിടെ നായ ചത്തു. തൃശൂർ വെറ്ററിനറി ആൻഡ് അനിമൽ സയൻസിൽ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്‌ഥിരീകരിച്ചത്‌.

നായയുടെ കടിയേറ്റവർ നിർബന്ധമായും പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. കടിയേറ്റ വളർത്തുമൃഗങ്ങളെയും മറ്റു നായകളെയും തെരുവുനായകളെയും സൂക്ഷ്‌മമായി നിരീക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

Read also: തിരഞ്ഞെടുപ്പ്; എസ്‌എസ്‌ഇ പരീക്ഷകൾ മാറ്റിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE