കമൽ ഹാസന്റെ പാർട്ടിയിൽ വീണ്ടും കൊഴിഞ്ഞു പോക്ക്

By Desk Reporter, Malabar News
Ajwa Travels

ചെന്നൈ: നടൻ കമൽ ഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയിൽ വീണ്ടും കൊഴിഞ്ഞു പോക്ക്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം സ്‌ഥാനാർഥിയായിരുന്ന സികെ കുമാരവേൽ ആണ് അവസാനമായി കമൽ ഹാസന്റെ പാർട്ടിയിൽ നിന്ന് രാജിവച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാർട്ടി സ്‌ഥാനങ്ങൾ രാജിവച്ച ആറ് നേതാക്കളിൽ സികെ കുമാരവേലും ഉണ്ടായിരുന്നു. പാർട്ടിയുടെ ഉപദേശക സംഘം തെറ്റായ മാർഗനിർദ്ദേശങ്ങളാണ് നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

“വീരാരാധനയൊന്നുമില്ല, മതേതര ജനാധിപത്യ രാഷ്‌ട്രീയത്തിനൊപ്പം സഞ്ചരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ചരിത്രം സൃഷ്‌ടിക്കേണ്ടതുണ്ടായിരുന്നു, പക്ഷേ ഇപ്പോൾ ഞങ്ങൾ ചരിത്രം വായിക്കുകയാണ്,”- കമൽ ഹാസന് അയച്ച സന്ദേശത്തിൽ കുമാരവേൽ പറഞ്ഞു.

നേരത്തെ എം‌എൻ‌എം വൈസ് പ്രസിഡണ്ട് ആർ മഹേന്ദ്രനും ജനറൽ സെക്രട്ടറി സന്തോഷ് ബാബുവും, എം മുരുകാനന്ദവും പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. പരിസ്‌ഥിതി പ്രവർത്തകയായ പത്‌മ പ്രിയയും വ്യക്‌തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അടുത്തിടെ രാജിവെച്ചു.

ഇന്നലെയാണ് എം മുരുകാനന്ദം രാജിവച്ചത്. പാർട്ടിയിൽ ജനാധിപത്യവും സത്യസന്ധതയും ഇല്ലെന്ന് ആരോപിച്ചാണ് എം മുരുകാനന്ദം പാർട്ടി വിട്ടത്.

Also Read:  മാദ്ധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി; എൻ പ്രശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവ്  

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE