മാദ്ധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി; എൻ പ്രശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവ്

By Trainee Reporter, Malabar News
Ajwa Travels

കൊച്ചി: കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (കെഎസ്ഐഎൻസി) മാനേജിങ് ഡയറക്‌ടർ എൻ പ്രശാന്തിന് എതിരെ അന്വേഷണത്തിന് ഉത്തരവ്. മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി ടികെ ജോസിനാണ് അന്വേഷണ ചുമതല. ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പരാതി ഗൗരവമുള്ളതാണെന്നും വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട് സമർപ്പിക്കണം എന്നുമാണ് ഉത്തരവിൽ പറയുന്നത്.

ആഴക്കടല്‍ മൽസ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട് കെഎസ്ഐഎൻസി എംഡിയായ പ്രശാന്തിനോട് ഇതുസംബന്ധിച്ച് പ്രതികരണം ആരാഞ്ഞ മാദ്ധ്യമ പ്രവർത്തകയെ അശ്‌ളീലച്ചുവയുള്ള ഇമോജികളിലൂടെ പ്രശാന്ത് ആക്ഷേപിച്ചത് ഏറെ വിവാദമായിരുന്നു. മാദ്ധ്യമ പ്രവർത്തകരെ മുഴുവൻ അവഹേളിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് പ്രശാന്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ആരോപണം ഉയർന്നിരുന്നു.

Read also: കാനറ ബാങ്ക് തട്ടിപ്പ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE