കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡി ജില്ലയിൽ ബിക്കാനീർ-ഗുവാഹത്തി എക്സ്പ്രസ് ട്രെയിനിന്റെ 12 കോച്ചുകൾ പാളം തെറ്റിയതിന് കാരണം യന്ത്രത്തകരാർ ആണെന്ന് സൂചന. എന്നാൽ കൃത്യമായ കാരണം കണ്ടെത്താൻ ഇത് അഴിച്ചു പരിശോധിക്കേണ്ടതുണ്ടെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
അപകട സ്ഥലം സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്നവരെയും അദ്ദേഹം സന്ദർശിച്ചു. അപകടത്തെ തുടർന്ന് ഇതുവരെ മരിച്ചവരുടെ എണ്ണം 9 ആയിട്ടുണ്ട്. ഇവരിൽ 3 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടാതെ 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രാജസ്ഥാനിലെ ബിക്കാനീറിൽ നിന്നും പട്ന വഴി അസമിലെ ഗുഹാവത്തിയിലേക്ക് പോവികയായിരുന്ന ട്രെയിനാണ് അപകടത്തിൽ പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 5.15ഓടെ ജൽപായ്ഗുഡിയിലെ മൈനാഗുരിക്ക് സമീപമാണ് അപകടം നടന്നത്.
Read also: മണിപ്പൂരിൽ വീണ്ടും താമര വിരിയിക്കാൻ ബിജെപി; ഇഞ്ചോടിഞ്ച് പോരാടി കോൺഗ്രസ്







































