മുബൈ: ദാദര്‍- പുതുച്ചേരി എക്സ്പ്രസിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി. വെള്ളിയാഴ്ച രാത്രി 9.45 ഓടെ മുംബൈയിലെ മാട്ടുംഗ സ്റ്റേഷന് സമീപത്താണ് അപകടം നടന്നത്.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
ദാദര്‍ ടെര്‍മിനസില്‍നിന്ന് പുതുച്ചേരിയിലേക്ക് ട്രെയിന്‍ പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അപകടം നടന്നത്. പാളംതെറ്റിയ ട്രെയിന്‍ മറ്റൊരു ട്രെയിനില്‍ ഉരസുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
Need to pull up engineering department.
DERAILMENT OF 1005 DADAR – PUDUCHERRY EXP almost clashing with the another express train at Matunga. @MumbaiMattersz@AmhiDombivlikar @smart_mumbaikar @m_indicator @Indianrlyinfo @IndianRailUsers @BeyondThane @MeMumbaikar8 pic.twitter.com/1HCdhMJpna— Mumbai Railway Users (@mumbairailusers) April 15, 2022
Most Read: സുബൈർ വധം; കൊലയാളി സംഘത്തിന്റെ രണ്ടാമത്തെ കാറും കണ്ടെത്തി