പുതുക്കാട് ട്രെയിൻ ഗതാഗതം വീണ്ടും പുനഃസ്‌ഥാപിച്ചു

By Team Member, Malabar News
Train Services Restored In Puthukkad Were Goods Train Was Derails
Ajwa Travels

തൃശൂർ: പുതുക്കാട് സ്‌റ്റേഷന് സമീപം ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ഗതാഗതം പുനഃസ്‌ഥാപിച്ചു. നിലവിൽ രണ്ട് ട്രാക്കുകളിലൂടെ ട്രെയിനുകൾ കടത്തി വിട്ടു തുടങ്ങി. ട്രാക്കിലെ അറ്റകുറ്റ പണികൾക്ക് ശേഷം മലബാർ എക്‌സ്‍പ്രസാണ് ആദ്യം കടത്തി വിട്ടത്.

ഇരുമ്പനത്തേക്കു പോയ പെട്രോളിയം ഗുഡ്സ് ട്രെയിനിന്റെ എൻജിനും 5 വാഗണുകളുമാണ് വെള്ളിയാഴ്‌ച വൈകിട്ട് പാളം തെറ്റിയത്. തുടർന്ന് ഗതാഗതം തടസപ്പെട്ടതോടെ ഇന്നത്തെ പാലക്കാട്– എറണാകുളം മെമു, എറണാകുളം–കണ്ണൂർ ഇന്റർസിറ്റി, തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്‌സ്‍പ്രസ്, ഷൊർണൂർ–എറണാകുളം മെമു, കോട്ടയം–നിലമ്പൂർ എക്‌സ്‍പ്രസ്, എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് എക്‌സ്‍പ്രസ്, ഗുരുവായൂർ– എറണാകുളം എക്‌സ്‍പ്രസ് എന്നിവ പൂർണമായും റദ്ദാക്കി.

പാളം തെറ്റിയ ഗുഡ്‌സ് ട്രെയിനിന്റെ വാഗണുകൾ ഇന്ന് രാവിലെയോടെ പൂർണമായി നീക്കം ചെയ്‌തിരുന്നു. പാളം തെറ്റിയ സ്‌ഥലത്ത് നിന്ന് ട്രെയിനിന്റെ എൻജിനും ബോഗികളും മാറ്റിയ ശേഷം പാളം ഘടിപ്പിച്ചു. ഇതിന് പിന്നാലെയാണ് ട്രെയിൻ ഗതാഗതം പുനഃസ്‌ഥാപിക്കാനായത്.

Read also: സ്വർണവിലയിൽ രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ വർധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE