സ്വർണവിലയിൽ രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ വർധന

By Team Member, Malabar News
Gold Price Increased In Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വർണവിലയിൽ വലിയ വർധന. ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ നിലവിൽ സംസ്‌ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 37,440 ആയി ഉയർന്നു. രണ്ട് വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വില വർധനയാണ് ഇന്ന് സ്വർണവിലയിൽ രേഖപ്പെടുത്തിയത്.

ഗ്രാമിന് 100 രൂപ ഉയർന്ന് 4,680 രൂപയായും വില വർധിച്ചു. ഈ ആഴ്‌ചയുടെ ആദ്യ ദിനങ്ങളില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി വില വര്‍ധന രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വില ഉയര്‍ന്നിരുന്നില്ല. ഇതിന് പിന്നാലെയാണ് പവന് ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ചത്.

അന്താരാഷ്‌ട്ര വിപണിയിൽ സ്വർണ വില 35 ഡോളറാണ് വർധിച്ചിരിക്കുന്നത്. ഉക്രൈനിന് മേൽ അധിനിവേശം നടത്തുമെന്നതിന്റെ ശക്‌തമായ സൂചന പുറത്ത് വന്നതോടെ നിക്ഷേപകർ സ്വർണത്തിലേക്ക് മാറിയതാണ് സ്വർണവില കുത്തനെ ഉയരാൻ കാരണം.

Read also: ജമ്മു കശ്‌മീരിൽ 3 ഭീകരരെ പിടികൂടി സുരക്ഷാ സേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE