ഭുവനേശ്വർ: ഒഡിഷയിൽ പാസഞ്ചർ ട്രെയിൻ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചു വൻ അപകടം. അപകടത്തിൽ ആറുപേർ മരിച്ചതായാണ് റിപ്പോർട്. അമ്പതിലധികം പേർക്ക് പരിക്കേറ്റു. 200ലധികം പേർ മറിഞ്ഞ ബോഗികൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഷാലിമാറിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്‌പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ബാലസോർ ജില്ലയിലെ ബഹനാഗ റയിൽവേ സ്‌റ്റേഷനിൽ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുക ആയിരുന്നുവെന്നാണ് വിവരം. ഇന്ന് വൈകിട്ട് 7.20 ഓടെയാണ് അപകടം ഉണ്ടായത്. നാളെ വൈകിട്ട് 4.50ന് ചെന്നൈ റെയിൽവേ സ്‌റ്റേഷനിൽ എത്തേണ്ട ട്രെയിനാണിത്.
സ്‌ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിലുണ്ട്. കൂടുതൽ രക്ഷാപ്രവർത്തകരെ അപകട സ്‌ഥലത്തേക്ക് അയച്ചതായി റെയിൽവേ അറിയിച്ചു. ബാലസോർ ജില്ലാ കളക്‌ടറും സ്‌ഥലത്ത് എത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ബാലസോർ ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പാളം തെറ്റിയ ട്രെയിനിന്റെ എട്ടു ബോഗികൾ മറിഞ്ഞു.
Most Read: ‘ബ്രിജ് ഭൂഷണെ ഒമ്പതിനകം അറസ്‌റ്റ് ചെയ്യുക, ഇല്ലെങ്കിൽ കടുത്ത സമരം’; അന്ത്യശാസനം നൽകി കർഷകർ