മണിപ്പൂരിൽ വീണ്ടും താമര വിരിയിക്കാൻ ബിജെപി; ഇഞ്ചോടിഞ്ച് പോരാടി കോൺഗ്രസ്

By News Desk, Malabar News
karnataka_election
Representational Image
Ajwa Travels

കൊൽക്കത്ത: മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും ഒപ്പത്തിനൊപ്പം എത്തുമെന്ന് എബിപി- സി വോട്ടർ അഭിപ്രായ വോട്ടെടുപ്പ്. ബിജെപിക്ക് 23 മുതൽ 27 വരെ സീറ്റും കോൺഗ്രസിന് 22 മുതൽ 26 വരെ സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.

ഇത്തവണ അധികാരം നിലനിർത്താനുള്ള കഠിന ശ്രമത്തിലാണ് ബിജെപി. . എന്‍ ബീരെന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ പ്രകടനത്തിന് അനുസരിച്ചാകും ജനങ്ങള്‍ ബിജെപിയുടെ വിധി എഴുതുക. ഇതുവരെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. അസം മാതൃകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് പാര്‍ട്ടിയുടെ നീക്കം.

2016ല്‍ അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിയുടെ മുഖമായിരുന്നു സര്‍ബാനന്ദ സോനോവാള്‍. എന്നാല്‍ 2021ലെ തിരഞ്ഞെടുപ്പില്‍ ബിജെപി തന്ത്രം മാറ്റി. ഹിമന്ത ബിശ്വ ശര്‍മക്ക് ബാറ്റണ്‍ കൈമാറി. അതേ രീതിയാകും മണിപ്പൂരിലും പിന്തുടരുക. എന്നാൽ, തിരഞ്ഞെടുപ്പ് അടുക്കുംതോറും ബിജെപിയുടെ മുൻ‌തൂക്കം കുറയുകയാന്നെന്നും അഭിപ്രായ വോട്ടെടുപ്പിൽ പറയുന്നുണ്ട്. നിലവിലെ പഞ്ചായത്ത്- ഗ്രാമവികസന മന്ത്രി തോങ്കാം ബിശ്വജത്തിനെ മുന്നില്‍ നിര്‍ത്തി പ്രചാരണം നടത്താനാണ് ബിജെപിയുടെ പദ്ധതി.

മണിപ്പൂരിൽ കോൺഗ്രസിന് സാഹചര്യങ്ങൾ അനുകൂലമല്ല. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മണിപ്പൂര്‍ പിസിസി ഉപാധ്യക്ഷനുമായ ചല്‍ട്ടോണ്‍ലിന്‍ അമോ ബിജെപിയില്‍ ചേർന്നത് തിരിച്ചടിയായി. അഞ്ചു വര്‍ഷത്തെ ബിജെപി ഭരണത്തിനിടയിൽ പാര്‍ട്ടി വിടുന്ന 15ആമത്തെ എംഎല്‍എയാണ് അമോ.

മുതിർന്ന കോണ്‍ഗ്രസ് നിയമസാഭംഗം ഡി കൊറുങ്‌താങ് ജനുവരി അഞ്ചിന് എന്‍പിഎഫില്‍ ചേര്‍ന്നിരുന്നു. 2021 നവംബറില്‍ എംഎല്‍എമാരായ ആര്‍കെ ഇമോ സിങ്ങും യാംതോഗ് ഹാക്കിപും എതിര്‍പാളയത്തിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ മുന്‍ സംസ്‌ഥാന പ്രസിഡണ്ട് ഗോവിന്ദാസ് കോന്തൗജവും ബിജെപിയിലെത്തി. ഇപ്പോള്‍ 13 എംഎൽഎമാർ മാത്രമാണ് കോൺഗ്രസ് ക്യാംപിലുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 60 അംഗ സഭയിൽ 28 സീറ്റുമായി കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. പക്ഷേ, 21 സീറ്റ് നേടിയ ബിജെപി മറ്റ് കക്ഷികളുമായി സഖ്യമുണ്ടാക്കി ഭരണം പിടിക്കുകയായിരുന്നു.

Also Read: ഓൺലൈൻ ഗെയിമിംഗിന് നിയന്ത്രണം കൊണ്ട് വരുമെന്ന് മധ്യപ്രദേശ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE