കോഴിക്കോട്: പേരാമ്പ്രയിൽ കക്കാട് ബസ് സ്‌റ്റോപ്പിന് മുൻവശം ബൈക്ക് യാത്രക്കാരൻ ബസിടിച്ച് മരിച്ചു. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് മറിഞ്ഞുവീണ യുവാവിന്റെ തലയിലൂടെ ബസിന്റെ ടയർ കയറിയിറങ്ങി. ഇന്ന് വൈകീട്ട് 3.45ഓടെയായിരുന്നു അപകടം.
മരുതോങ്കര മൊയിലാത്തറ താഴത്ത് വളപ്പിൽ അബ്‍ദുൾ ജലീലിന്റെ മകൻ അബ്‌ദുൾ ജവാദ് ആണ് മരിച്ചത്. മൃതദേഹം പേരാമ്പ്ര സഹകരണ ആശുപത്രിയിലേക്ക് മാറ്റി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാലിക്കര റീജ്യണൽ സെന്ററിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് ജവാദ്. ബസിന്റെ അമിതവേഗതയും മൽസര ഓട്ടവുമാണ് അപകട കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. അപകടമുണ്ടാക്കിയ ബസ് തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചു. പോലീസ് എത്തിയാണ് ബസ് മാറ്റിയത്.
Most Read| ‘ട്രംപ് പറഞ്ഞ 5 വിമാനങ്ങളെ കുറിച്ചുള്ള സത്യം എന്ത്?’; മോദിയോട് രാഹുൽ ഗാന്ധി