കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിന്ദു കൃഷ്ണക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. കൊല്ലത്ത് കൂട്ടമായി രാജിവെച്ച് നേതാക്കൾ പ്രതിഷേധം അറിയിച്ചു. രണ്ട് ബ്ളോക്ക് കമ്മിറ്റി പ്രസിഡണ്ടുമാരും മുഴുവൻ മണ്ഡലം പ്രസിഡണ്ടുമാരുമാണ് രാജിവച്ചത്.
ബിന്ദു കൃഷ്ണക്ക് കൊല്ലത്ത് സീറ്റ് നിഷേധിച്ചതിൽ നേരത്തെ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ജില്ലയിൽ നാലര വർഷക്കാലം ജനങ്ങൾക്കിടയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച നേതാവാണ് ബിന്ദു കൃഷ്ണയെന്നും അവരെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നുമാണ് നേതാക്കൾ പറയുന്നത്.
മാത്രവുമല്ല ഡിസിസി ഭാരവാഹികൾ, ബ്ളോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡണ്ടുമാർ ഉൾപ്പടെ കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമടക്കം ഇ മെയിൽ അയക്കുകയും ചെയ്തിരുന്നു. ബിന്ദു കൃഷ്ണയെ ഒഴിവാക്കുന്നത് ജില്ലയിലെ കോൺഗ്രസിന്റെ വിജയത്തെ തന്നെ ബാധിക്കുമെന്നാണ് നേതാക്കൾ പറയുന്നത്.
Read Also: ശോഭ മൽസരിച്ചേക്കും; സന്ദീപ് വാര്യർ തൃത്താലയിലേക്ക്; ബിജെപി പട്ടികയിൽ പൊളിച്ചെഴുത്ത്







































