വൃക്കരോഗമുള്ള യുവാക്കൾക്കായി ഒന്നിച്ച് ജനകീയ കൂട്ടായ്‌മ; ബിരിയാണി ഫെസ്‌റ്റിലൂടെ ചികിൽസാസഹായം

By Staff Reporter, Malabar News
biriyani fest-medical help-malappuram
Ajwa Travels

മലപ്പുറം: വൃക്കരോഗമുള്ള യുവാക്കളുടെ ചികിൽസക്കായി ഒന്നിച്ച് മേലാറ്റൂർ ഗ്രാമപഞ്ചായത്ത് ഏഴാംവാർഡ് ചന്തപ്പടിയിലെ ജനകീയ കൂട്ടായ്‌മ. ധനശേഖരണാർഥം ബിരിയാണി ഫെസ്‌റ്റ് നടത്തിയാണ് ജനകീയ കൂട്ടായ്‌മ മാതൃകയായത്.

മേലൂരിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരായ രണ്ടു യുവാക്കളുടെ ചികിൽസാ സഹായത്തിനായാണ് കൂട്ടായ്‌മ ബിരിയാണി ഫെസ്‌റ്റ് സംഘടിപ്പിച്ചത്. അയ്യായിരം പേർക്കുള്ള ബിരിയാണി തയ്യാറാക്കി വിൽപന നടത്തിയാണ് ധനസമാഹരണം നടത്തിയത്.

വാർഡ് അംഗം പിപി കബീർ ചെയർമാനായും എം സൈതലവി കൺവീനറായുമുള്ള ജനകീയ സമിതിയുടെ നേതൃത്വത്തിൽ ആയിരുന്നു ബിരിയാണി ഫെസ്‌റ്റ് നടത്തിയത്. വരവുചെലവ് കണക്കാക്കിയശേഷം തുക രോഗികൾക്ക് കൈമാറുന്നതടക്കമുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് കൺവീനർ അറിയിച്ചു. ഫെസ്‌റ്റിന് മികച്ച രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചതെന്നും കൂട്ടായ്‌മയിലെ അംഗങ്ങൾ പറഞ്ഞു.

Most Read: കോവിഡ് വ്യാപനം; കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കേരളത്തിലെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE