തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്‌ഥാന സെക്രട്ടറിക്ക് പരാജയം. വെങ്ങാനൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മല്‍സരിച്ച ബിജെപി സംസ്‌ഥാന സെക്രട്ടറി എസ് സുരേഷിനെ പിന്തള്ളി എല്‍ഡിഎഫിന്റെ ഭഗത് റൂഫസ് വിജയിച്ചു.
ബിജെപിക്ക് അവരുടെ സിറ്റിങ് സീറ്റാണ് ഇത്തവണ നഷ്‌ടമായത്. വെങ്ങാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വെങ്ങാനൂര്‍ സതീഷായിരുന്നു ഇവിടെ നേരത്തെ വിജയിച്ചിരുന്നത്.
ഇത്തവണ 18495 വോട്ടുകള്‍ ഭഗത് റൂഫസ് നേടിയപ്പോള്‍ ബിജെപി സ്‌ഥാനാര്‍ഥിക്ക് 16864 വോട്ട് നേടാനെ കഴിഞ്ഞുള്ളൂ.
Read Also: പാലക്കാട് അധികാരവും പണവും ഉപയോഗിച്ചാണ് ബിജെപി ജയം നേടിയത്; ആരോപണവുമായി കോൺഗ്രസ്





































