ന്യൂഡൽഹി: രാജ്യ തലസ്‌ഥാത്ത് ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനം. ആളപായം ഉള്ളതായി സ്‌ഥിരീകരണമില്ല. എന്നാൽ അഞ്ച് വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഡെൽഹി പൊലീസ് സ്‌പെഷൽ സെല്ലും ഉന്നത ഉദ്യോഗസ്‌ഥരും സംഭവ സ്‌ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുന്നു.
ബോംബ് സ്‌ക്വാഡും സ്‌ഥലത്തുണ്ട്. സ്‌ഫോടനം ഗുരുതരമല്ല. ഡൽഹിയിലെ എംപിമാർ അടക്കമുള്ളവർ താമസിക്കുന്ന മേഖലയാണിത്. രാഷ്‌ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ പങ്കെടുത്ത റിപ്പബ്‌ളിക് ദിന സമാപന പരിപാടികൾ നടന്ന വിജയ ചൗക്കിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയാണു സ്‌ഫോടനം എന്നത് ഉദ്യോഗസ്‌ഥർ അതീവ ഗൗരവത്തിൽ പരിഗണിക്കുന്ന വിഷയമാണ്.
Most Read: കോടതിയലക്ഷ്യം; മാപ്പ് പറയാതെ കുനാൽ കമ്ര