നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി; മോദിയോട് ഇസ്രായേൽ പ്രധാനമന്ത്രി

By News Desk, Malabar News
Narendra Modi and benjamin netanyahu
Ajwa Travels

ന്യൂഡെൽഹി: ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു ടെലഫോൺ ചർച്ച നടത്തി. ഇസ്രായേലി പ്രതിനിധികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ സ്വീകരിച്ച നടപടികൾക്ക് അദ്ദേഹം മോദിയോട് നന്ദി പറഞ്ഞു.

ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും നെതന്യാഹു പ്രത്യേകം അഭിനന്ദിച്ചു. സ്വന്തം രാജ്യത്ത് വാക്‌സിൻ നിർമിക്കുകയും അത് വേഗത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്‌തത്‌ ചൂണ്ടിക്കാട്ടിയായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രശംസ. വാക്‌സിൻ നിർമാണത്തിലും വിതരണത്തിലും സാധ്യമായ സഹകരണങ്ങളെ കുറിച്ചും വാക്‌സിൻ സർട്ടിഫിക്കറ്റുകളുടെ പരസ്‌പര അംഗീകാരത്തെ കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തുകയും ചെയ്‌തു.

Also Read: കർഷക സമരം; കിസാൻ ഏക്‌താ മോർച്ചയുടെയും ‘ദി കാരവന്റെ’യും അക്കൗണ്ടുകൾ മരവിപ്പിച്ച് ‌ ട്വിറ്റർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE