തിരുവനന്തപുരം: പെരുമാതുറയിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് രണ്ട് മൽസ്യ തൊഴിലാളികളെ കാണാതായി. ചേരമാൻ തുരുത്ത് സ്വദേശികളായ സഫീർ, സുനീർ എന്നിവരെയാണ് കാണാതായത്. രാവിലെ മുതലപ്പൊഴിയിൽ നിന്ന് പോയ വള്ളം ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു മൽസ്യ തൊഴിലാളി അൻസാരി നീന്തി രക്ഷപെട്ടു. കോസ്റ്റ് ഗാർഡും മൽസ്യ തൊഴിലാളികളും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Most Read: ജൽ ജീവൻ മിഷന്റെ കുഴിയിൽ വീണ് സ്കൂട്ടർ രണ്ടായി, യാത്രക്കാരൻ രക്ഷപെട്ടത് തലനാരിഴക്ക്







































