മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു മൽസ്യത്തൊഴിലാളി മരിച്ചു; 3 പേർക്കായി തിരച്ചിൽ

പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോൻ (42) ആണ് മരിച്ചത്.

By Trainee Reporter, Malabar News
Fisherman dies in muthalappozhi
Rep. Image
Ajwa Travels

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മൽസ്യബന്ധന വള്ളം മറിഞ്ഞു ഒരാൾ മരിച്ചു. മൂന്ന് മൽസ്യത്തൊഴിലാളികളെ കാണാതായി. ഇവർക്കായി തിരച്ചിൽ നടത്തുകയാണ്. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോൻ (42) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം.

മൽസ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിലാണ് കുഞ്ഞോമോനെ കണ്ടെത്തിയത്. ഉടനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടമസ്‌ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. തീരത്തോട് അടുക്കവേ തിരമാലയിൽപ്പെട്ടു വള്ളം മറിയുകയായിരുന്നു.

Most Read: ‘ബുദ്ധിയില്ലാത്തവരായി സിപിഎം മാറി’; അത്‌ഭുതമെന്ന് വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE