‘ബുദ്ധിയില്ലാത്തവരായി സിപിഎം മാറി’; അത്‌ഭുതമെന്ന് വിഡി സതീശൻ

ഏക സിവിൽ കോഡിനെതിരായ ദേശീയ സെമിനാറിൽ പങ്കെടുക്കാൻ സിപിഎമ്മിന്റെ ക്ഷണം മുസ്‌ലിം ലീഗ് തള്ളിയതിന് പിന്നാലെയാണ് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയത്.

By Trainee Reporter, Malabar News
VD Satheeshan
Ajwa Travels

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരായ ദേശീയ സെമിനാറിൽ പങ്കെടുക്കാൻ സിപിഎമ്മിന്റെ ക്ഷണം മുസ്‌ലിം ലീഗ് തള്ളിയതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ക്ഷണിച്ചാൽ ലീഗ് പോകുമെന്ന് കരുതുംവിധം ബുദ്ധിയില്ലാത്തവരായി സിപിഎം മാറിയതിൽ അത്‌ഭുതം എന്നായിരുന്നു സതീശന്റെ പരിഹാസം.

‘ഏക സിവിൽ കോഡ് നടപ്പിലാക്കണമെന്നായിരുന്നു സിപിഎം നിലപാട്. കാപട്യവുമായാണ് സിപിഎം എത്തിയത്. ഭിന്നിപ്പിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ എന്തെങ്കിലും കിട്ടുമോയെന്നാണ് സിപിഎം നോക്കുന്നത്. ഇപ്പോൾ നന്നായി കിട്ടിയല്ലോ’- സതീശൻ പരിഹസിച്ചു. ഇന്ന് രാവിലെ മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് സിപിഎം ക്ഷണം ലീഗ് നിരസിച്ചത്.

കോൺഗ്രസിനെ മാറ്റിനിർത്തിയുള്ള സെമിനാറിൽ പങ്കെടുക്കില്ലെന്നായിരുന്നു ലീഗിന്റെ തീരുമാനം. ‘യുഡിഎഫിലെ പ്രധാനഘടകകക്ഷിയാണ് ലീഗ്. മറ്റു ഘടകകക്ഷികളെ ക്ഷണിക്കാതെ ലീഗിനെ മാത്രമാണ് സെമിനാറിലേക്ക് ക്ഷണിച്ചത്. അതിനാൽ പങ്കെടുക്കാനില്ല. മുസ്‌ലിം സംഘടനകൾക്ക് അവരുടെ തീരുമാനം പോലെ സെമിനാറിൽ പങ്കെടുക്കാം’- പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ജൂലൈ 15ന് കോഴിക്കോടാണ് ആദ്യ സെമിനാർ.

Most Read: എൻഡിഎ മുന്നണി യോഗം വിളിച്ചു പ്രധാനമന്ത്രി; അജിത് പവാറും സംഘവും പങ്കെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE