ബ്രസിലീയ: റഷ്യയുടെ സ്പുട്നിക് വി വാക്സിന് നിരോധിച്ചതായി ബ്രസീല്‍. രാജ്യത്ത് വിതരണത്തിനെത്തിച്ച വാക്സിനില്‍ ജലദോഷപ്പനിക്ക് കാരണമാകുന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് ബ്രസീലിന്റെ ആരോപണം.
ഒരു ബാച്ചില്‍ വന്ന പിഴവാണെങ്കിലും ഉല്പാദനത്തിലെ പിഴവ് സംശയിച്ചാണ് വാക്സിന് നിരോധനം ഏർപ്പെടുത്തിയത്.
സ്പുട്നിക്കിന്റെ നിര്‍മാണ രീതിയും കോവിഷീല്‍ഡ് വാക്സിനിലേതിന് സമാനമാണ്. ജലദോഷപ്പനിക്ക് കാരണമാകുന്ന അഡിനോ വൈറസിന്റെ രോഗം പകര്‍ത്താനുള്ള ശേഷി ഇല്ലാതാക്കി, ഇതിലേക്ക് കോവിഡ് 19 വൈറസിന്റെ സ്പൈക് പ്രോട്ടീന്‍ ഉണ്ടാക്കുന്ന ജനിതക വസ്തു കൂടി ചേര്‍ത്താണ് വാക്സിന് നിർമിക്കുന്നത്.
എന്നാൽ ബ്രസീല്‍ പരിശോധിച്ച വാക്സിനുകളിലെ അഡിനോ വൈറസിന് പെരുകാനുള്ള ശേഷി നഷ്ടപ്പെട്ടിരുന്നില്ല എന്നതാണ് വിനയായത്. വാക്സിനില്‍ ജലദോഷപ്പനിക്ക് കാരണമാകുന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നും വാക്സിൻ നിരോധിച്ചതായും ബ്രസീൽ വ്യക്തമാക്കി.
Read Also: ഫേസ്ബുക്കിൽ വീണ്ടും ‘റിസൈന്‍ മോദി’ തരംഗം