പെരിയ: ബ്രിട്ടീഷ് ബംഗ്‌ളാവ് പൊളിച്ചുനീക്കി പെരിയയിൽ പൊതുമരാമത്ത് വകുപ്പിന്റെ വിശ്രമ കേന്ദ്രത്തിന്റെ നിർമാണം ആരംഭിച്ചു. 8,370 ചതുരശ്ര അടി വിസ്‌തീർണത്തിലുള്ള ഇരുനില കെട്ടിടമാണ് പണിയുന്നത്. 2.89 കോടി രൂപയാണ് ആകെ ചെലവ്.
വിഐപി സ്യൂട്ടുകൾ, ശീതീകരിച്ചതും അല്ലാത്തതുമായ മുറികൾ ലോബി, കോൺഫറൻസ് ഹാൾ, വിശാലമായ പാർക്കിങ് സൗകര്യങ്ങൾ എന്നിവ കേന്ദ്രത്തിൽ ഒരുക്കുന്നുണ്ട്. 18 മാസം കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് കരുതുന്നത്. വിശ്രമ കേന്ദ്രത്തിന്റെ തറക്കല്ലിടൽ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ഓൺലൈൻ ആയി ഉൽഘാടനം ചെയ്‌തു.
ചടങ്ങിൽ കെ കുഞ്ഞിരാമൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്‌ഠൻ, പഞ്ചായത്തംഗം സുമ ബാലകൃഷ്‌ണൻ, ടിവി അശോകൻ, ടി രാമകൃഷ്‌ണൻ, പ്രമോദ് പെരിയ എന്നിവർ പങ്കെടുത്തു.
Also Read: കടയ്‌ക്കാവൂർ പോക്‌സോ കേസ്; പോലീസ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി






































