ലണ്ടൻ: ബ്രിട്ടണിലെ രാജ്‌ഞി എലിസബത്ത് കഴിഞ്ഞ ദിവസം കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ബക്കിംഗ്ഹാം കൊട്ടാരത്തിലെ പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്. 94കാരിയായ രാജ്‌ഞിക്കൊപ്പം ഭർത്താവ് ഫിലിപ്പ് രാജകുമാരനും വാക്‌സിൻ കുത്തിവെപ്പെടുത്തു. വിൻഡ്‌സർ കാസിൽ രാജകുടുംബത്തിലെ ഒരു ഡോക്‌ടറാണ് ഇരുവർക്കും വാക്‌സിൻ നൽകിയത്.
60 വയസിന് മുകളിൽ പ്രായമുള്ളവർ ആയതിനാൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് എലിസബത്തും ഫിലിപ്പും കഴിഞ്ഞിരുന്നത്. പരമ്പരാഗതമായി ആചരിച്ച് വന്നിരുന്ന ക്രിസ്‌മസ് ആഘോഷവും ഇത്തവണ ഒഴിവാക്കിയിരുന്നു. അതേസമയം, ബ്രിട്ടണിൽ 1.5 ദശലക്ഷം ആളുകൾക്ക് ഇതുവരെ വാക്‌സിൻ ലഭിച്ചു. രണ്ട് തരം അംഗീകൃത വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. പ്രായമായവർക്കും ആരോഗ്യപ്രവർത്തകർക്കുമാണ് മുൻഗണന.
Also Read: വാക്‌സിൻ; കേരളത്തിന് മുഖ്യപരിഗണന; പ്രധാനമന്ത്രിയുടെ യോഗം നാളെ