കൊടകര: തൃശൂർ കൊടകരയിൽ പഴയകെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ബംഗാൾ സ്വദേശികളായ രാഹുൽ (19), രൂപേൽ (21), അലീം (30) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം.
ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകർന്നുവീണത്. കൊടകര ടൗണിൽ തന്നെയാണ് കെട്ടിടം പ്രവർത്തിച്ചിരുന്നത്. ചെങ്കല്ലുകൊണ്ട് നിർമിച്ച കെട്ടിടം കനത്ത മഴയിൽ തകർന്നു വീഴുകയായിരുന്നു.
പത്തുപേരായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഇവർ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്ന സമയത്താണ് 40 വർഷത്തോളം പഴക്കമുള്ള കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ താഴത്തെ നിലയാണ് തകർന്നത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ തുടങ്ങിയത്. പിന്നീട് ജെസിബി എത്തിച്ചു കെട്ടിടാവശിഷ്ടങ്ങളൊക്കെ നീക്കി തിരച്ചിൽ നടത്തുകയായിരുന്നു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!





































