പ്രയാഗ്‌രാജ്: ദീപാവലി ദിനത്തില്‍ പടക്കത്തില്‍ നിന്ന് വസ്‍ത്രത്തിന് തീപിടിച്ച് ആറ് വയസുകാരിക്ക് ജീവന്‍ നഷ്‌ടമായി. പ്രയാഗ്‌രാജിലെ ബിജെപി എംപി റീത്ത ബഹുഗുണ ജോഷിയുടെ കൊച്ചുമകളാണ് പൊള്ളലേറ്റ് മരിച്ചത്. ദീപാവലി ദിനത്തില്‍ രാത്രി വീടിന്റെ ടെറസില്‍ കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിക്കവേ വസ്‍ത്രത്തിലേക്ക് തീപടരുകയായിരുന്നു.
പടക്കത്തിന്റെ ശബ്‌ദം കൊണ്ട് കുട്ടികളുടെ ബഹളമോ കരച്ചിലോ ആരും കേട്ടില്ല. അല്‍പ നേരം കഴിഞ്ഞാണ് കുട്ടിയെ ദേഹമാസകലം പൊള്ളിയ നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്. 60 ശതമാനത്തിലധികം പൊള്ളലേറ്റ കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read also: യുപിയില്‍ ആറ് വയസുകാരിയെ ബലാല്‍സംഗം ചെയ്‌ത് കൊലപ്പെടുത്തി