തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തും. നിലവിൽ സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമോയെന്ന കാര്യം ചർച്ച ചെയ്യും. ബജറ്റ് സമ്മേളന തീയതിയിലും യോഗം തീരുമാനം എടുത്തേക്കും.
അതേസമയം, മൂന്നാം തരംഗത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ കേരളം കോവിഡ് കേസുകളുടെ പാരമ്യഘട്ടത്തിലെന്ന് ആരോഗ്യവിദഗ്‌ധർ വിലയിരുത്തുന്നു. ഒരാഴ്‌ചയ്‌ക്ക് മേലെയായി കേസുകൾ ഒരേ നിലയിൽ തുടരുന്നതാണ് നിഗമനം ശക്‌തമാക്കുന്നത്. അടുത്തയാഴ്‌ചയോടെ കേസുകൾ കുറയാൻ തുടങ്ങുമെന്നാണ് പ്രതീക്ഷ.
സംസ്‌ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ വ്യാപന തോത് കുറയുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജും പറഞ്ഞിരുന്നു. ഈ ആഴ്‌ച വ്യാപന തോത് 16 ശതമാനായി കുറഞ്ഞെന്ന് മന്ത്രി വ്യക്‌തമാക്കി. ഏഴ് ദിവസത്തില്‍ താഴെ ഹ്രസ്വകാലത്തേക്ക് സംസ്‌ഥാനത്തേക്ക് വരുന്ന അന്താരാഷ്‌ട്ര യാത്രക്കാര്‍ക്ക് ക്വാറന്റെയ്ൻ ആവശ്യമില്ലെന്നും മന്ത്രി അറിയിച്ചു.
അവര്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. വീട്ടിലോ ഹോട്ടലിലോ താമസിക്കാം. കര്‍ശനമായ കോവിഡ് മാര്‍ഗനിർദ്ദേശങ്ങള്‍ പാലിക്കണം. ഏഴ് ദിവസത്തിനുള്ളില്‍ തിരികെ മടങ്ങുകയും വേണം. ആരോഗ്യ പ്രവർത്തകർ എൻ 95 മാസ്‌ക്, പിപിഇ കിറ്റ് തുടങ്ങിയവ ഉറപ്പാക്കണെമന്നും മന്ത്രി നിർദ്ദേശിച്ചു. പാലിയേറ്റീവ് കെയർ പരിചരണം ഉറപ്പാക്കുന്നതിന് മാർഗനിർദ്ദേശം പുറപ്പെടുവിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read: വിവാദ ലോകായുക്‌ത ഭേദഗതി; സര്‍ക്കാര്‍ വിശദീകരണം ഗവര്‍ണര്‍ ഇന്ന് പരിശോധിക്കും