ന്യൂഡെൽഹി: കേരളത്തിൽ കോൺഗ്രസ് സ്‌ഥാനാർഥി നിർണയത്തിനുള്ള സ്‌ക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. എഐസിസിയുടേതാണ് (All India Congress Committee) പ്രഖ്യാപനം. സ്‌ക്രീനിങ് സമിതിയുടെ അധ്യക്ഷനായി എച്‌കെ പാട്ടീലിനെ ചുമതലപ്പെടുത്തി. ദുദില്ല ശ്രീധർ ബാബു, പ്രണിതി ഷിൻഡെ എന്നിവരാണ് മറ്റ് അംഗങ്ങൾ.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി ചെയർമാൻ ഉമ്മൻചാണ്ടി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി. സെക്രട്ടറിമാർ എന്നിവരാണ് സ്‌ക്രീനിങ് കമ്മിറ്റിയിലെ എക്‌സ് ഒഫീഷ്യോ അംഗങ്ങൾ.
Also Read: ഇന്ധന വിലവർധന: കോൺഗ്രസിനും തുല്യ ഉത്തരവാദിത്വം; പി ജയരാജൻ