കോഴിക്കോട്: ചേവായൂരിൽ നിയന്ത്രണംവിട്ട കാർ കിണറ്റിലേക്ക് മറിഞ്ഞു. ചേവായൂർ സ്വദേശി രാധാകൃഷ്‌ണൻ ഓടിച്ച കാറാണ് മറിഞ്ഞത്. ശനിയാഴ്‌ച രാത്രി പത്ത് മണിയോടെയാണ് അപകടം. പോക്കറ്റ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറുന്നതിനിടയിൽ സമീപത്തുള്ള വീടിന്റെ മതിൽ തകർത്ത് കിണറ്റിലേക്ക് പതിക്കുകയായിരുന്നു.
തലകീഴായി വീണ കാർ കിണറിന്റെ ഇരുമ്പു നെറ്റിൽ തങ്ങി നിന്നു. കാറിനുള്ളിൽ കുടുങ്ങിയ രാധാകൃഷ്‌ണനെ വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തുകയായിരുന്നു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ പാർക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Most Read| രാജ്യവ്യാപക പ്രതിഷേധം; ഓരോ രണ്ടുമണിക്കൂറിലും റിപ്പോർട് നൽകാൻ നിർദ്ദേശം