കാസർഗോഡ്: ജില്ലയിലെ ഒരു ജ്വല്ലറിയിൽ നിന്ന് കോടികളുടെ വജ്രാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. കർണാടക സ്വദേശി ഇമ്രാൻ ഷാഫിയാണ് അറസ്‌റ്റിലായത്. ജ്വല്ലറിയിൽ നിന്ന് 2.88 കോടിയുടെ വജ്രാഭരണങ്ങളാണ് ഇയാൾ തട്ടിയെടുത്തത്. കർണാടകയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലും കർണാടകയിലുമായി നിരവധി ഷോറൂമുകളുള്ള പ്രമുഖ ജ്വല്ലറിയുടെ കാസർഗോഡ് ശാഖയിൽ നിന്നാണ് 2.88 കോടിയുടെ വജ്രാഭരണങ്ങൾ മോഷണം പോയത്. നവംബർ മാസം ഓഡിറ്റിങ് നടത്തിയപ്പോഴാണ് ആഭരണങ്ങൾ മോഷണം പോയ വിവരം പുറത്തറിയുന്നത്.
ഇതുപ്രകാരം ഡയമണ്ട് സെക്ഷൻ കൈകാര്യം ചെയുന്ന ജ്വല്ലറിയിലെ ഒരു ജീവനക്കാരനായ മംഗളൂരു സ്വദേശിക്ക് എതിരെ അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇമ്രാൻ ഷാഫി അറസ്‌റ്റിലായത്. പ്രതിയെ ഇന്ന് കാസർഗോഡ് കോടതിയിൽ ഹാജരാക്കും. ജ്വല്ലറിയിൽ നിന്ന് കവർന്ന ആഭരണങ്ങൾ കണ്ടെടുക്കാൻ പ്രതിയെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തും.
Most Read: പാർട്ടിക്കാർക്ക് സംവരണം; ഗവർണറുടെ വിമർശനത്തിൽ കെ സുധാകരൻ






































